---
title: " #peravoor l ഇന്ത്യ സ്കിൽ കേരള ഓട്ടോമൊബൈൽ സെക്ടർ സംസ്ഥാന വിജയിയും ദേശീയ മത്സരത്തിൽ മെഡലിയൻ ഓഫ് എക്സലൻസിയുമായ  ഫിലിപ്പ് എൻപിയ്ക്കു ആദരവ് നൽകി . "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208628/peravoor"
published_at: "2024-05-30T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658230cbe575_IMG-20240530-WA0078.jpg"
keywords: []
---

#  #peravoor l ഇന്ത്യ സ്കിൽ കേരള ഓട്ടോമൊബൈൽ സെക്ടർ സംസ്ഥാന വിജയിയും ദേശീയ മത്സരത്തിൽ മെഡലിയൻ ഓഫ് എക്സലൻസിയുമായ  ഫിലിപ്പ് എൻപിയ്ക്കു ആദരവ് നൽകി . 

> **Lead Summary:** **പേരാവൂർ:** ഇന്ത്യ സ്കിൽ കേരള ഓട്ടോമൊബൈൽ സെക്ടറിൽ സംസ്ഥാന വിജയിയും ദേശീയ മത്സരത്തിൽ മെഡലിയൻ ഓഫ് എക്സലൻസിയുമായി തിരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഫിലിപ്പ് എൻ പി യെ പേരാവൂർ ഗവ ഐറ്റിഐ സ്റ്റാഫ് കൗൺസിലും പിടിഎയും ചേർന്ന് ആദരിച്ചു. 22 വയസ്സിൽ താഴെയുള്ള യുവാക്കളെ വിവിധ സെക്ടറുകളിലെ വേൾഡ് സ്കിൽ മത്സരത്തിനായി തിരഞ്ഞെടുക്കുന്ന മത്സരമാണ് സ്കിൽ ഇന്ത്യ . ഇതിൽ നേട്ടം കൈവരിച്ച മലയോര മേഖലയിലെ ആദ്യ പ്രതിനിധിയാണ് ഫിലിപ്പ് എൻ പി .

## Article Content

**പേരാവൂർ:** ഇന്ത്യ സ്കിൽ കേരള ഓട്ടോമൊബൈൽ സെക്ടറിൽ സംസ്ഥാന വിജയിയും ദേശീയ മത്സരത്തിൽ മെഡലിയൻ ഓഫ് എക്സലൻസിയുമായി തിരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഫിലിപ്പ് എൻ പി യെ പേരാവൂർ ഗവ ഐറ്റിഐ സ്റ്റാഫ് കൗൺസിലും പിടിഎയും ചേർന്ന് ആദരിച്ചു. 22 വയസ്സിൽ താഴെയുള്ള യുവാക്കളെ വിവിധ സെക്ടറുകളിലെ വേൾഡ് സ്കിൽ മത്സരത്തിനായി തിരഞ്ഞെടുക്കുന്ന മത്സരമാണ് സ്കിൽ ഇന്ത്യ . ഇതിൽ നേട്ടം കൈവരിച്ച മലയോര മേഖലയിലെ ആദ്യ പ്രതിനിധിയാണ് ഫിലിപ്പ് എൻ പി .

അനുമോദന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി പി കെ ഷിബു സ്വാഗതം പറഞ്ഞു , പി ടി എ പ്രസിഡൻ്റ് കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, പി ടി എ വൈസ് പ്രസിഡൻ്റ് മുരളീധരൻ, ട്രെയിനീസ് കൗൺസിൽ ചെയർമാൻ ജിഷ്ണു ഗിരീഷ്, സെക്രട്ടറി അഞ്ജലി കെ എന്നിവർ പ്രസംഗിച്ചു. സീനിയർ ഇൻസ്ട്രക്ടർ ബിജു പോൾ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208628/peravoor)