---
title: "സമം ഏകദിന ചിത്രകലാ ക്യാമ്പ്"
english_title: "Painting camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20863/painting-camp"
published_at: "2022-01-15T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e22dd161fbe_images - 2022-01-15T074326.730.jpeg"
keywords: []
---

# സമം ഏകദിന ചിത്രകലാ ക്യാമ്പ്

> **Lead Summary:** സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ജനുവരി 15 ശനിയാഴ്ച കണ്ണൂർ പുസ്തകോത്സവ നഗരിയിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ജനുവരി 15 ശനിയാഴ്ച കണ്ണൂർ പുസ്തകോത്സവ നഗരിയിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദസ്തയേവ്‌സ്‌കിയുടെ 200-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 'ദസ്തയേവ്‌സ്‌കി കലയും ജീവിതവും' എന്ന വിഷയത്തിൽ 15 കലാകൃത്തുക്കൾ ചിത്രരചന നിർവ്വഹിക്കും.

സി.എൻ അരുൺ കുമാർ, ടിവി ലീജ, കെ അനേഷ്, എം സമു, കെ ഇ സ്മിത, സി കെ സുഹൈമ, പി സിനു ബാബു, വി മല്ലിക, ദേവദാസ് പെരിയെ, അഭിനവ് പ്രസന്നൻ, എൻവി രമ്യ, ടി അശ്വതി, ലിജിന എടക്കാട്, കെ വി ചോകില, മെഹറൂഫ് പിലാത്തറ എന്നീ കലാകൃത്തുക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20863/painting-camp)