---
title: "സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Self employment loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20864/self-employment-loan"
published_at: "2022-01-15T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e22e235ebde_images (30).png"
keywords: []
---

# സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിക്കാർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിക്കാർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ആറ് ശതമാനം പലിശ നിരക്കിൽ 60 തുല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കണം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497-2705036, 9446958777.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20864/self-employment-loan)