---
title: "#thalassery l വലിയ മാടാവിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സ്വന്തമായ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208659/thalassery"
published_at: "2024-05-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66583b0b8fd88_IMG-20240530-WA0102.jpg"
keywords: []
---

# #thalassery l വലിയ മാടാവിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സ്വന്തമായ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ: യു പി സ്കൂളിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സ്വന്തമായ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളിലെ ക്ലാസ്മുറിയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ കുട്ടികൾ പഠിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായ് വലിയമാടാവിൽ സ്കൂളിലാണ് അംഗനവാടി പ്രവർത്തിക്കുന്നത്.

## Article Content

**തലശ്ശേരി**: തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ: യു പി സ്കൂളിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സ്വന്തമായ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളിലെ ക്ലാസ്മുറിയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ കുട്ടികൾ പഠിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായ് വലിയമാടാവിൽ സ്കൂളിലാണ് അംഗനവാടി പ്രവർത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാലും അംഗനവാടിക് മികച്ച രീതിയിലുള്ള സ്ഥല സൗകര്യം ഉള്ളതിനാലും പ്രവർത്തനത്തെ ബാധിച്ചിരുന്നില്ല. പിന്നീട് സ്കൂൾ വികസിച്ചു. വിദ്യാർത്ഥികളുടെ എണ്ണവും കൂടി. ഇതോടെ അംഗനവാടിയുടെ പ്രവർത്തനം ഒരു ക്ലാസ് മുറിയിൽ ഒതുങ്ങി.

പത്തിലേറെ കുട്ടികൾ ഉള്ള ഇവിടെ പഠനവും കളിയും ഉറക്കവും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഈ മുറിയിൽ തന്നെയായി. നേരത്തെ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്ന അംഗനവാടിയിൽ ഇപ്പോൾ സ്ഥല പരിമിതി കാരണം കുട്ടികളെ വിടാൻ രക്ഷിതാക്കൾ താൽപര്യപെടാത്ത സ്ഥിതിയാണ്. അംഗനവാടിക്ക് സ്വന്തം കെട്ടിടമെന്ന ഇവരുടെ സ്വപ്നത്തിന് വൈകാതെ തന്നെ സാക്ഷാത്കാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208659/thalassery)