---
title: "കുളപ്പുറം മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Fishvillage program inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20867/fishvillage-program-inaugurated"
published_at: "2022-01-15T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e23f5f05664_PRKRC08A   14.01.22.jpg"
keywords: []
---

# കുളപ്പുറം മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുളപ്പുറം മത്സ്യഗ്രാമം പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്തിന്റെ സഹായത്തോടെ കുളപ്പുറം വായനശാല 73 വീട്ടുമുറ്റങ്ങളിൽ കുളങ്ങൾ ഉണ്ടാക്കി മത്സ്യം വളർത്തലിൽ സ്വയം പര്യാപ്തത നേടലാണ് പദ്ധതി.

## Article Content

കുളപ്പുറം മത്സ്യഗ്രാമം പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്തിന്റെ സഹായത്തോടെ കുളപ്പുറം വായനശാല 73 വീട്ടുമുറ്റങ്ങളിൽ കുളങ്ങൾ ഉണ്ടാക്കി മത്സ്യം വളർത്തലിൽ സ്വയം പര്യാപ്തത നേടലാണ് പദ്ധതി.

വായനശാലയുടെ പദ്ധതി മാതൃകാപരമാണെന്നും കല്യാശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിൽ വലിയതോതിൽ ആവശ്യക്കാരുള്ള അലങ്കാര മത്സ്യകൃഷിക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കേരള ക്ലേസ് ആൻഡ് സിറാമിക്‌സ് ചെയർമാൻ ടി വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി.

ടി ടി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം ശോഭ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സികെ ഷൈനി, പഞ്ചായത്ത് അംഗങ്ങളായ ടി വി ഉണ്ണികൃഷ്ണൻ, ടിവി കമല, കെ ബിന്ദു, ടി വി കുഞ്ഞിക്കണ്ണൻ, ചെറുതാഴം ബാങ്ക് പ്രസിഡൻറ് സിഎം വേണുഗോപാലൻ, കെ പത്മനാഭൻ, എം ദിവാകരൻ, ദീപക് പത്മനാഭൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ സ്വാഗതവും വി വി മനോജ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20867/fishvillage-program-inaugurated)