---
title: "#kuthuparamba l കാഞ്ഞങ്ങാട് ബാലിക പീഡനം;  പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ച്  തെളിവെടുത്തു"
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208684/kuthuparamba"
published_at: "2024-05-30T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665853ceadcee_IMG-20240530-WA0093.jpg"
keywords: []
---

# #kuthuparamba l കാഞ്ഞങ്ങാട് ബാലിക പീഡനം;  പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ച്  തെളിവെടുത്തു

> **Lead Summary:** **കൂത്തുപറമ്പ**: കാഞ്ഞങ്ങാട് ബാലിക പീഡനം സംഭവത്തിലെ പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ചു തെളിവെടുത്തു. കാഞ്ഞങ്ങാട് ഞാണിക്കടവ് പിള്ളേരുപീടികയുടെ പടിഞ്ഞാറ് താമസിക്കുന്ന കുടക് നപ്പോക്ക് സ്വദേശി പി എ സലീംആണ് പ്രതി.സലീമിനെ അന്വേഷണസംഘ ജ്വല്ലറിയിൽ എത്തിച്ചാണ് തെളിവെടുത്തത്.

## Article Content

**കൂത്തുപറമ്പ**: കാഞ്ഞങ്ങാട് ബാലിക പീഡനം സംഭവത്തിലെ പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ചു തെളിവെടുത്തു. കാഞ്ഞങ്ങാട് ഞാണിക്കടവ് പിള്ളേരുപീടികയുടെ പടിഞ്ഞാറ് താമസിക്കുന്ന കുടക് നപ്പോക്ക് സ്വദേശി പി എ സലീംആണ് പ്രതി.സലീമിനെ അന്വേഷണസംഘ ജ്വല്ലറിയിൽ എത്തിച്ചാണ് തെളിവെടുത്തത്.

ഇക്കഴിഞ്ഞ 15-നാണ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെ മൂന്നിനാണ് സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത്‌ മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനശേഷം കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഇരുട്ടിൽ എങ്ങോട്ട്‌ പോകണമെന്നറിയാതെ പേടിച്ചരണ്ട കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208684/kuthuparamba)