---
title: "യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു"
english_title: "Yoga program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20869/yoga-program"
published_at: "2022-01-15T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e241b8104bf_images - 2022-01-15T090823.180.jpeg"
keywords: []
---

# യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

## Article Content

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠനം. ആറുമാസത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും വിശദാംശങ്ങളും താവക്കരയിലുള്ള അംഗീകൃത പഠനകേന്ദ്രമായ പ്യൂപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിലാസം: സെന്റർ കോ ഓർഡിനേറ്റർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, പ്യൂപ്പിൾസ് ലോ ഫൗണ്ടേഷൻ, സെൻട്രൽ പോയിന്റ്‌സ് ബിൽഡിങ്, താവക്കര, കണ്ണൂർ 2. വെബ്‌സൈറ്റ്: www.src.kerala.gov.in/ www.srccc.in. ഫോൺ: 0497 2765655, 7994846530, 9895214345.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20869/yoga-program)