---
title: "'വിദ്യാർഥികൾ ശുചിത്വ ശീലം വളർത്തിയെടുക്കണം'"
english_title: "Cleanliness in students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20870/cleanliness-in-students"
published_at: "2022-01-15T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e241f31f39b_images - 2022-01-15T090922.888.jpeg"
keywords: []
---

# 'വിദ്യാർഥികൾ ശുചിത്വ ശീലം വളർത്തിയെടുക്കണം'

> **Lead Summary:** വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണമെന്ന് മേയർ അഡ്വ. ടി.ഒ മോഹനൻ. ഇതിനായി അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നൽകുന്നത് ശീലമാക്കാൻ 'കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ' പദ്ധതിയിലൂടെ തുടക്കമാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണമെന്ന് മേയർ അഡ്വ. ടി.ഒ മോഹനൻ. ഇതിനായി അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നൽകുന്നത് ശീലമാക്കാൻ 'കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ' പദ്ധതിയിലൂടെ തുടക്കമാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

'കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ' പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വചിത്രപ്രദർശനത്തിന്റെ കോർപറേഷൻ തല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും മേയർ നിർവഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം രാജീവ് പദ്ധതി വിശദീകരിച്ച് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലർ പി വി ജയസൂര്യൻ, ഹെഡ് മാസ്റ്റർ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി വി സന്തോഷ്, പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ പി സുകുമാരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20870/cleanliness-in-students)