---
title: "ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു"
english_title: "cm went to America"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20872/cm-went-to-america"
published_at: "2022-01-15T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2497cb45f2_images - 2022-01-15T094124.837.jpeg"
keywords: []
---

# ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു

> **Lead Summary:** തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനു​ഗമിക്കുന്നുണ്ട്.

## Article Content

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനു​ഗമിക്കുന്നുണ്ട്.

രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങും. ചികിത്സ പൂര്‍ത്തിയാക്കി ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെ എത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ തീര്‍പ്പാക്കിയേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20872/cm-went-to-america)