---
title: "ലഹരിക്കെതിരെ കായികലഹരി: ലഹരിവിരുദ്ധ കൂട്ടയോട്ടം ഇന്ന് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208786/peravoor"
published_at: "2024-05-31T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66591da4329bd_IMG-20240531-WA0001.jpg"
keywords: []
---

# ലഹരിക്കെതിരെ കായികലഹരി: ലഹരിവിരുദ്ധ കൂട്ടയോട്ടം ഇന്ന് 

> **Lead Summary:** **പേരാവൂർ** : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 ന് 'ലഹരിക്കെതിരെ കായികലഹരി' എന്ന സന്ദേശവുമായി പേരാവൂർ എക്സൈസ് ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

## Article Content

**പേരാവൂർ** : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 ന് 'ലഹരിക്കെതിരെ കായികലഹരി' എന്ന സന്ദേശവുമായി പേരാവൂർ എക്സൈസ് ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

പേരാവൂർ ഗ്രാമപഞ്ചായത്ത് വിമുക്തി കമ്മിറ്റിയുടെ സഹകരണത്തോടെ പേരാവൂർ മോണിങ് ഫൈറ്റേഴ്സ് ഇൻഡുറൻസ് അക്കാദമിയുടെ പങ്കാളിത്തത്തിലാണ് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. മെയ് 31 ന് രാവിലെ എട്ടു മണിക്ക് തുണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് വാർഡ് മെമ്പർ രാജു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം പേരാവൂർ പുതിയ ബസ്റ്റാൻ്റിൽ സമാപിക്കും.

സമാപന യോഗം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപലൻ ഉദ്ഘാടനം ചെയ്യും. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകും. വാർഡ് മെമ്പർ റജീന സിറാജ്, എം എഫ് എ ഇൻസ്ട്രക്ടർ എം സി കുട്ടിച്ചൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. എം എഫ് എ ട്രെയിനികളുൾപ്പെടെ നൂറോളം പേർ ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂട്ടയോട്ടത്തിൽ പങ്കുചേരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208786/peravoor)