---
title: "'എഡ്യൂഗ്രാമം പാഠ്യ പദ്ധതിയുടെ 2024' പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208883/iritty"
published_at: "2024-05-31T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665988447693f_IMG-20240531-WA0046.jpg"
keywords: []
---

# 'എഡ്യൂഗ്രാമം പാഠ്യ പദ്ധതിയുടെ 2024' പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **ഉളിക്കൽ** : ഇരിട്ടി ഗ്രാമദീപം(ഐ ജി എഫ് ജി ) യുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി എഡ്യൂഗ്രാമം പാഠ്യ പദ്ധതിയുടെ 2024 വർഷത്തെ ഉദ്ഘാടനം ഉളിക്കൽ പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു .

## Article Content

 **ഉളിക്കൽ** : ഇരിട്ടി ഗ്രാമദീപം(ഐ ജി എഫ് ജി ) യുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി എഡ്യൂഗ്രാമം പാഠ്യ പദ്ധതിയുടെ 2024 വർഷത്തെ ഉദ്ഘാടനം ഉളിക്കൽ പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു .

വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങുന്ന കിറ്റ് നെല്ലിക്കാംപൊയിൽ ഫോറോനാ വികാരി ഫാ. ജോസഫ് കാവനാടിഉളിക്കൽ സ്റ്റേഷൻ എസ് ഐ മാരായ വി.കെ. റസാഖ്, സതീശൻ എന്നിവർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഇരിട്ടി ഗ്രാമദീപത്തിന്റ അമരക്കാരായ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, സിഎംസി സിസ്റ്റർമാരായ ജെസ്സി , നവീന ജോസ് ,സിസ്റ്റർ സിജി അഗസ്റ്റിൻ (എഫ് സി സി ), അധ്യാപകരായ റോബിൻ ജോസഫ്, ജിന്റോ തോമസ് മാട്ടറ, ജോജി ജോർജ് നെടുംതുണ്ടത്തിൽ, ടി.എം. ശ്രീജ , ജോജോ സേവ്യർ പാലാക്കുഴിയിൽ, എ എസ് ഐ അബ്ദുൽ റഹീം, ഉളിക്കൽ സ്റ്റേഷൻ പി ആർ ഒ.കെ. രജിത്ത് , ഇരിട്ടി ഗ്രാമദീപം കൂട്ടായ്മയുടെഅംഗങ്ങളായ ബേബി കൂനൻമാക്കൽ, ഷിന്റോ മൂക്കനോലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബാഗും, ബുക്കുകളും അടങ്ങുന്ന 50 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത് . കച്ചേരിക്കടവ്, പേരട്ട, തൊട്ടിൽപ്പാലം, വള്ളിത്തോട്, പാലത്തിൻകടവ്, ചതിരൂർ , എടൂർ, കോളിക്കടവ്, വട്ട്യറ, കണ്ണവം, ചുള്ളിയോട് , മണിപ്പാറ എന്നിവിടങ്ങളിലെ കുട്ടികളുടെ വീടുകളിൽ പഠനോപകരണങ്ങൾ നേരിട്ടെത്തിച്ച് കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208883/iritty)