---
title: "വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടന്നു."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208947/thalassery"
published_at: "2024-05-31T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659ba9fe03f3_IMG-20240531-WA0055.jpg"
keywords: []
---

# വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടന്നു.

> **Lead Summary:**  **തലശ്ശേരി**: വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടന്നു. തലശ്ശേരി സബ്ആർടിഒ ഓഫീസി സ്കൂൾ ബസ്സുകളും മറ്റ് വാഹനങ്ങൾ ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് പ്രീ മൺസൂൺ ചെക്കിങ്ങിൻ്റെ ഭാഗമായി പരിശോധിച്ചത്.

## Article Content

 **തലശ്ശേരി**: വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടന്നു. തലശ്ശേരി സബ്ആർടിഒ ഓഫീസി സ്കൂൾ ബസ്സുകളും മറ്റ് വാഹനങ്ങൾ ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് പ്രീ മൺസൂൺ ചെക്കിങ്ങിൻ്റെ ഭാഗമായി പരിശോധിച്ചത്.

ഇതിൽ 23 വാഹനങ്ങൾ മതിയായ ഫിറ്റ്നസ് ഇല്ലാതതിൻ്റെ പേരിൽ അറ്റകുറ്റപണിക്കായി തിരിച്ചയച്ചു വാഹനങ്ങളുടെ ടയർ ,സ്പീഡ് ഗവർണർ, വൈപ്പർ,ഫയർ എക്സ്റ്റിംഗ്യൂഷർ,ഫസ്റ്റ് എയ്ഡ് ബോക്സ്,സീറ്റിന്റെ ഗുണനിലവാരം തുടങ്ങിയവയാണ് പരിശോധിച്ചത്.

തലശ്ശേരി ജോയിൻറ് ആർടിഒ ഷാനവാസ് കരീമിന്റെ നേതൃത്വത്തിലാണ് വാഹനങ്ങളുടെ പരിശോധന നടന്നത്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി പി രാജേഷ്,അജിത് ജെ നായർ,അഖിൽ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.വാഹന പരിശോധനയിൽ ഫിറ്റ്നസ് രേഖപ്പെടുത്തിയ വാഹനങ്ങൾക്ക് ജോയിൻറ് ആർടിഒ സ്റ്റിക്കറും പതിച്ചിട്ടുണ്ട്.

പരിശോധനയിൽ പങ്കെടുക്കാതെ സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കുന്നതല്ലെന്നും സ്കൂൾ അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ജോ.ആർടിഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208947/thalassery)