---
title: "ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിരമിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208958/kannur"
published_at: "2024-05-31T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659c611e5f58_IMG-20240531-WA0056.jpg"
keywords: []
---

# ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിരമിച്ചു

> **Lead Summary:** **കണ്ണൂർ** ::ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിരമിച്ചു ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1996ല്‍ കോടതി ജീവനക്കാരനായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. 1997 ല്‍ എല്‍ഡി ക്ലര്‍ക്കായി തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിയമനം ലഭിച്ചു. 2003 ല്‍ പഞ്ചായത്ത് സെക്രട്ടറിയായി.

## Article Content

**കണ്ണൂർ** ::ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിരമിച്ചു ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1996ല്‍ കോടതി ജീവനക്കാരനായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. 1997 ല്‍ എല്‍ഡി ക്ലര്‍ക്കായി തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിയമനം ലഭിച്ചു. 2003 ല്‍ പഞ്ചായത്ത് സെക്രട്ടറിയായി.

കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്രവൈസര്‍, കോഴിക്കോട് ജില്ലയില്‍ പഞ്ചായത്ത് അസി. ഡയറക്ടര്‍, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ജനവരി 23നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയില്‍ പ്രവേശിക്കുന്നത്. വടകര പുത്തൂര്‍ സ്വദേശിയാണ്. ഭാര്യ ഷെരീഫ പോസ്റ്റല്‍ വകുപ്പ് ജീവനക്കാരിയാണ്. രഹന നസ്രീന്‍, സല്‍മാന്‍ ഫാരിസ്, അംജദ് ഇര്‍ഫാന്‍ എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208958/kannur)