---
title: "ആലപ്പുഴയിലെ കുഴി മന്തിക്കട അടിച്ചുതകർത്ത് പോലീസുകാരൻ; അക്രമം ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209034/alappuzha"
published_at: "2024-06-01T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a723eb4d93_Screenshot_20240531-204835_WhatsAppBusiness.jpg"
keywords: []
---

# ആലപ്പുഴയിലെ കുഴി മന്തിക്കട അടിച്ചുതകർത്ത് പോലീസുകാരൻ; അക്രമം ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

> **Lead Summary:**  **ആലപ്പുഴ**: ആലപ്പുഴ വലിയ ചുടുകാവിൽ കുഴിമന്തിക്കട അടിച്ചുതകർത്ത് പോലീസ് ഉദ്യോഗസ്ഥൻ. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ജോസഫാണ് അക്രമത്തിന് പിന്നിൽ. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

 **ആലപ്പുഴ**: ആലപ്പുഴ വലിയ ചുടുകാവിൽ കുഴിമന്തിക്കട അടിച്ചുതകർത്ത് പോലീസ് ഉദ്യോഗസ്ഥൻ. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ജോസഫാണ് അക്രമത്തിന് പിന്നിൽ. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.

ഇവിടെ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു.

പിന്നീട് ഇയാൾ ഹോട്ടലിന് അകത്തേക്കു ബൈക്കോടിച്ച് കയറ്റി. ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ജോസഫ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209034/alappuzha)