---
title: "മാഹി ബൈപ്പാസില്‍ വാഹനാപകടം; ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു "
english_title: "accident in mahi bypass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209097/accident-in-mahi-bypass"
published_at: "2024-06-01T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ac71b6305a_mahi.jpg"
keywords: []
---

# മാഹി ബൈപ്പാസില്‍ വാഹനാപകടം; ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു 

> **Lead Summary:** മാഹി: തലശ്ശേരി-മാഹി ബൈപ്പാസില്‍ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

മാഹി: തലശ്ശേരി-മാഹി ബൈപ്പാസില്‍ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209097/accident-in-mahi-bypass)