---
title: "കണ്ണൂർ - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റിവച്ചു"
english_title: "  Private bus strike postponed for the time being"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209116/private-bus-strike-postponed-for-the-time-being"
published_at: "2024-06-01T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ad6ca1a02b_kannur_bus.jpg"
keywords: []
---

# കണ്ണൂർ - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റിവച്ചു

> **Lead Summary:** കണ്ണൂർ: തലശ്ശേരി-തോട്ടട -കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അഥോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ ഉയരം ഒരു മീറ്റർ ഉയർത്തുക, അല്ലെങ്കിൽ നടാൽ ഒ കെ യൂ പി സ്കൂളിന് സമീപം അടിപാത നിർമ്മിക്കുക എന്ന യോഗത്തിൽ ഉയർന്ന ആവിശ്യം എൻ എച്ച് എ ഐ ക്ക് ശുപാർശയായി നല്കുന്നതിന് യോഗം തീരുമാനിച്ചു.

## Article Content

കണ്ണൂർ: തലശ്ശേരി-തോട്ടട -കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അഥോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ ഉയരം ഒരു മീറ്റർ ഉയർത്തുക, അല്ലെങ്കിൽ നടാൽ ഒ കെ യൂ പി സ്കൂളിന് സമീപം അടിപാത നിർമ്മിക്കുക എന്ന യോഗത്തിൽ ഉയർന്ന ആവിശ്യം എൻ എച്ച് എ ഐ ക്ക് ശുപാർശയായി നല്കുന്നതിന് യോഗം തീരുമാനിച്ചു.

ഈ ഭാഗത്തേക്ക് വരുന്ന ബസുകളുടെ സഞ്ചാരത്തെ തടയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും എൻ എച്ച് എ ഐയോട് യോഗം ആവിശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 50 ഓളം സ്വകാര്യ ബസുകളുടെ സമരം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കണമെന്നാവിശ്യ പ്പെട്ടുകൊണ്ട് മെയ് 30 മുതലാണ് സമരം ആരംഭിച്ചത്.

യോഗത്തിൽ എൻ എച്ച് എ ഐ പ്രജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂനിറ്റ് കണ്ണൂർ സൈറ്റ് എൻജീനിയർ ഹർകേഷ് മീണ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ, സമര സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209116/private-bus-strike-postponed-for-the-time-being)