---
title: "കുട്ടികളെ മനസിലാക്കി പഠിപ്പിക്കുന്നവരാകണം അധ്യാപകർ: ജിഫ്രി തങ്ങൾ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209143/wayanad"
published_at: "2024-06-01T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665afec888126_Screenshot_20240601-155742_Gallery.jpg"
keywords: []
---

# കുട്ടികളെ മനസിലാക്കി പഠിപ്പിക്കുന്നവരാകണം അധ്യാപകർ: ജിഫ്രി തങ്ങൾ

> **Lead Summary:** ** കൽപ്പറ്റ.** കാലത്തിൻ്റെ മാറ്റങ്ങൾ മനസ്സിലാക്കി കുട്ടികൾക്ക് പഠനം നടത്താനുള്ള മികവുകളാണ് അധ്യാപകരിൽ ഉണ്ടാകേണ്ടതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പുത്തൂർവയൽ സ്വാമിനാഥൻ റിസർച്ച് സെൻ്ററിൽ സജ്ജമാക്കിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സദർ സംഗമം തഖ് വിയ-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ദീനിയായ ചിട്ടകൾ അവരിലേക്ക് പകർന്നു നൽകാനും അധ്യാപകർക്ക് കഴിയണം.

## Article Content

** കൽപ്പറ്റ.** കാലത്തിൻ്റെ മാറ്റങ്ങൾ മനസ്സിലാക്കി കുട്ടികൾക്ക് പഠനം നടത്താനുള്ള മികവുകളാണ് അധ്യാപകരിൽ ഉണ്ടാകേണ്ടതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പുത്തൂർവയൽ സ്വാമിനാഥൻ റിസർച്ച് സെൻ്ററിൽ സജ്ജമാക്കിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സദർ സംഗമം തഖ് വിയ-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ദീനിയായ ചിട്ടകൾ അവരിലേക്ക് പകർന്നു നൽകാനും അധ്യാപകർക്ക് കഴിയണം.

കുട്ടികളെ മനശാസ്ത്രമായ സമീപനത്തിലൂടെ വേണം പഠിപ്പിക്കാൻ. അങ്ങിനെ ഉള്ള മാറ്റങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കൂ. കുട്ടികൾക്കൊപ്പം കൂടി അവർക്ക് മനസിലാകുന്ന രീതിയിൽ ആവണം അവതരണം. വിഷയങ്ങൾ നന്നായി പഠിച്ച് മാത്രം അവതരിപ്പിക്കണം. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ സാധിക്കുന്ന അധ്യാപകർക്ക് മാത്രമേ വിജയത്തിലെത്താൻ കഴിയൂ. വിഷയങ്ങൾ ഹോംവർക്ക് ചെയ്ത് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചാൽ അവർക്കത് പെട്ടെന്ന് മനസ്സിലാക്കാൻ സഹായകമാകും. അത് അവരുടെ മനസിൽ ആഴത്തിൽ പതിയുകയും ചെയ്യും. അതവരുടെ ജീവിതം മുഴുവൻ കെടാതെ നിൽക്കുന്ന വെളിച്ചമാകും. അതിനുള്ള ശ്രമങ്ങൾ അധ്യാപകരിൽ നിന്നുണ്ടാവണം. നിങ്ങളുടെ പരിശ്രമങ്ങൾക്ക് രണ്ട് ലോകത്തും പ്രതിഫലം ലഭിക്കും. അതിനാണ് നമ്മൾ പ്രയതിനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് അഷ്റഫ് ഫൈസി പനമരം അധ്യക്ഷനായി. സംഗമത്തിൽ മുഖ്യാഥിതിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കർമ പദ്ധതിയുടെ പ്രഖ്യാപനവും റിലീഫ് സെൽ ഫണ്ട് ശേഖരണ ഉദ്ഘാടനവും നിർവഹിച്ചു. ഉത്തമ സമുദായം ; മുഅല്ലിം ബാധ്യതകൾ എന്ന വിഷയത്തിൽ അസ് ലം അസ്ഹരി പൊയ്ത്തും കടവും എസ്.കെ. ജെ. എം സി.സിയും കർമ മണ്ഡലവും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ് മാൻ മുസ് ലിയാരും, മദ്റസകൾ മികവിൻ്റെ കേന്ദ്രങ്ങൾ എന്ന വിഷയത്തിൽ ഡോ. റാശിദ് ഗസ്സാലി കൂളി വയലും ക്ലാസുകൾ നയിച്ചു.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ, സയ്യിദ് കെ.വി.എസ് തങ്ങൾ തലപ്പുഴ, ട്രഷറർ പി.ആബിദ് ദാരിമി, നൗഷീർ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ളശേരി, അബ്ദുല്ലക്കുട്ടി ദാരിമി, വി. അബ്ദുൽ ജലീൽ മൗലവി മേപ്പാടി, റെയ്ഞ്ച് ഭാരവാഹികളായ ശംസുദ്ദീൻ റഹ്മാനി , ശഫീഖ് ഫൈസി, അലി മാസ്റ്റർ , ഷഫീർ മൗലവി, അബ്ദുൽ റസാഖ് മൗലവി സംസാരിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശാസ്ത്രീയ പദ്ധതികൾ രൂപപ്പെടുത്തിയ സംഗമത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവുംഎം.കെ ഇബ്റാഹിം മൗലവി, നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209143/wayanad)