---
title: "എസ്എസ്എല്‍സി, പ്ലസ്ടൂ വിജയികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു"
english_title: "Padiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209146/padiyoor"
published_at: "2024-06-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b00a0519a7_IMG-20240601-WA0018.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടൂ വിജയികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:**  **പടിയൂര്‍**: പൂവ്വം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടൂ വിജയികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 **പടിയൂര്‍**: പൂവ്വം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടൂ വിജയികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ആര്‍.മിനി അധ്യക്ഷത വഹിച്ചു. കെ.കെ. മോഹനന്‍, എ.ഡി. ഓമന, സിബി കാവനാല്‍, പി.പി. ഹാരിസ്, ടി.ജെ. റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിച്ചു. റാന്‍സ് അക്കാദമി ഡയറക്ടര്‍ സൈഫുദ്ധീന്‍ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209146/padiyoor)