---
title: "വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍ -"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209148/arrested"
published_at: "2024-06-01T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b01d191463_IMG-20240601-WA0020.jpg"
keywords: []
---

# വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍ -

> **Lead Summary:**  **മീനങ്ങാടി**: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

## Article Content

 **മീനങ്ങാടി**: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

113.57 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209148/arrested)