---
title: "ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209169/iritty"
published_at: "2024-06-01T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b0e7572077_IMG-20240601-WA0172.jpg"
keywords: []
---

# ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും നടത്തി

> **Lead Summary:** **കീഴ്പ്പളളി**: എസ് ഡി പി ഐ 16-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പാര്‍ട്ടി കീഴ്പ്പളളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും ഹജ്ജിന് പോകുന്നവര്‍ക്കുളള യാത്രയയപ്പ് സംഗമവും നടത്തി.

## Article Content

**കീഴ്പ്പളളി**: എസ് ഡി പി ഐ 16-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പാര്‍ട്ടി കീഴ്പ്പളളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും ഹജ്ജിന് പോകുന്നവര്‍ക്കുളള യാത്രയയപ്പ് സംഗമവും നടത്തി.

കീഴ്പ്പളളി വ്യാപാര ഭവനില്‍ നടന്ന പരിപാടി എസ്ഡിപിഐ  കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എ.സി ജലാലുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കീഴ്പ്പളളി ബ്രാഞ്ച് സെക്രട്ടറി ടി.പി സാജിര്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് ആശംസയര്‍പ്പിച്ചു. മുഹമ്മദ് ഷാഫി, നിസാമുദ്ധീന്‍ കീഴ്പ്പളളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209169/iritty)