---
title: "ദീപ്തിഗിരി ക്ഷീര സഹകരണ സംഘം ക്ഷീര സുമംഗലി പാരിതോഷികം സമ്മാനിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209180/kalpetta"
published_at: "2024-06-01T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b1d31bfe2c_IMG-20240601-WA0021.jpg"
keywords: []
---

# ദീപ്തിഗിരി ക്ഷീര സഹകരണ സംഘം ക്ഷീര സുമംഗലി പാരിതോഷികം സമ്മാനിച്ചു

> **Lead Summary:** **എടവക** : മലബാർ മിൽമ ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പതിനായിരം രൂപയുടെ വിവാഹ സമ്മാനം ദീപ്തിഗിരി ക്ഷീര സംഘത്തിലെ നാല് കർഷകരുടെ മക്കൾക്ക് ലോകക്ഷീര ദിനത്തിൽ സമ്മാനിച്ചു.

## Article Content

**എടവക** : മലബാർ മിൽമ ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പതിനായിരം രൂപയുടെ വിവാഹ സമ്മാനം ദീപ്തിഗിരി ക്ഷീര സംഘത്തിലെ നാല് കർഷകരുടെ മക്കൾക്ക് ലോകക്ഷീര ദിനത്തിൽ സമ്മാനിച്ചു.

പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് മിൽമയുടെ ജില്ല പ്രൊക്യുയർമെൻ്റ് ഓഫീസർ പി.എം. ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. എടവക വെറ്റേറിനറി സർജൻ ഡോ.സീലിയ ക്ഷീരദിന സന്ദേശം നൽകി. മാനന്തവാടി വെറ്റേറിനറി പോളിക്ലിനിക്കിലെ ഡോ. ഫഹ്മിദ കറവ മാടുകളുടെ മഴക്കാല പരിചരണം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.തലച്ചിറ അബ്രഹാം, എം.കെ. ജോർജ് മാസ്റ്റർ, ജെസ്സി ഷാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209180/kalpetta)