സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആലോചന

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആലോചന
Jan 15, 2022 03:26 PM | By Niranjana

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആലോചന. ബി പി എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കും.എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ അഞ്ച് രൂപയായി ഉയര്‍ത്തും.


ബസുകളില്‍ യാത്രാനിരക്ക് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാതഗ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് സൂചന. ഇതിന് പിന്നാലെ അടുത്ത മാസം മുതല്‍ ചാര്‍ജ് വര്‍ദ്ധന നടപ്പിലാക്കാനാണ് തീരുമാനം. ബസുടമകളുമായി ഗതാഗത മന്ത്രി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.


2.5 കിലോമീറ്റര്‍ ദൂരത്തിനുള്ള മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായി ഉയര്‍ത്തും. ഇതോടെ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ഇതിന് ആനുപാതികമായിട്ടായിരിക്കും തുടര്‍ന്നുള്ള നിരക്ക് വര്‍ദ്ധന. എന്നാല്‍ മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. പകരം രാത്രി യാത്രയുടെ നിരക്കില്‍ മാറ്റം വരുത്തും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള ഓര്‍ഡിനറി സര്‍വീസുകളുടെ നിരക്കില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടാകും.


നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിന് രണ്ട് രൂപയുമാണ് കണ്‍സഷന്‍. വിദ്യാര്‍ത്ഥികളുമായി ഇനിയൊരു ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. മകരവിളക്കിന് ശേഷം ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പ്രകാരമാണ് സ്വകാര്യ ബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്.

Bus charge increasing

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories