---
title: "അവധിക്കാല മെഗാവായന അനുമോദനവും സമ്മാനവിതരണം നടത്തി. "
english_title: "Naduvanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209314/naduvanad"
published_at: "2024-06-02T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c2a47d49fe_Screenshot_20240602-134346_WhatsAppBusiness.jpg"
keywords: []
---

# അവധിക്കാല മെഗാവായന അനുമോദനവും സമ്മാനവിതരണം നടത്തി. 

> **Lead Summary:** **നടുവനാട്** : നടുവനാട് സമദർശിനി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല മെഗാവായനയുടെ സമാപനവും വായനക്കുറിപ്പ് തയ്യാറാക്കിയവർക്കുള്ള സമ്മാന വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവനാട്** : നടുവനാട് സമദർശിനി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല മെഗാവായനയുടെ സമാപനവും വായനക്കുറിപ്പ് തയ്യാറാക്കിയവർക്കുള്ള സമ്മാന വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ശ്രീജൻ പുന്നാട് മുഖ്യ പ്രഭാഷണം നടത്തി. മെയ് 15 മുതൽ 25 വരെ 10 ദിവസം 10 പുസ്തകം വായിച്ചു അനുഭവക്കുറിപ്പ് തയ്യാറാക്കുക എന്നതാണ് ഈ പദ്ധതി. ചടങ്ങിൽ കെ. ശശി സ്വാഗതവും പി. വിപിൻരാജ് അധ്യക്ഷതയും വഹിച്ചു. കെ. സുജാത ടീച്ചർ, എ.ബിന്ദു,എൻ. സുജാത,വി. ശ്രീന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദി അറിയിച്ചു.മെഗാ വായനയിൽ പങ്കെടുത്ത 45 ഓളം കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209314/naduvanad)