---
title: "ജില്ലാ ഫുട്ബോൾ അസോസിയേഷൻ സൂപ്പർ ഡിവിഷൻ ലീഗ് : വയനാട് യുണൈറ്റഡ് എഫ് സി ചാമ്പ്യൻമാർ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209319/wayanad"
published_at: "2024-06-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c2db0c2f83_IMG-20240602-WA0031.jpg"
keywords: []
---

# ജില്ലാ ഫുട്ബോൾ അസോസിയേഷൻ സൂപ്പർ ഡിവിഷൻ ലീഗ് : വയനാട് യുണൈറ്റഡ് എഫ് സി ചാമ്പ്യൻമാർ

> **Lead Summary:**  **കൽപ്പറ്റ** : വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് സമാപിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 7 ടീമുകൾ മത്സരിച്ച സൂപ്പർ ഡിവിഷൻ ലീഗിൽ വയനാട് യൂണൈറ്റഡ് എഫ് സി ചാമ്പ്യൻമാരായി. ജില്ലയിൽ ആദ്യമായാണ് ലീഗ് മത്സരങ്ങൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്.

## Article Content

 **കൽപ്പറ്റ** : വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് സമാപിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 7 ടീമുകൾ മത്സരിച്ച സൂപ്പർ ഡിവിഷൻ ലീഗിൽ വയനാട് യൂണൈറ്റഡ് എഫ് സി ചാമ്പ്യൻമാരായി. ജില്ലയിൽ ആദ്യമായാണ് ലീഗ് മത്സരങ്ങൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്.

എ , ബി , സി , ഡി എന്നീ നാല് ഡിവിഷൻ ലീഗ് മത്സരങ്ങൾ നേരത്തേ പൂർത്തീകരിച്ചിരുന്നു. സൂപ്പർ ഡിവിഷൻ കൂടെ സമാപിച്ചതോടെ ജില്ലയിലെ മുഴുവൻ ഡിവിഷൻ മത്സരങ്ങളും പൂർത്തിയായി. ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ മത്സരങ്ങളുടെ സംഘാടനം. എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന അവസാന മത്സരത്തിൽ നടന്ന മത്സരത്തിൽ മുട്ടിൽ ഡബ്ല്യു. എം.ഒ കോളേജിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

വയനാട് യുണൈറ്റഡ് എഫ് സി കഴിഞ്ഞ വർഷങ്ങളിൽ ബി , എ ഡിവിഷനുകളിലും യഥാക്രമം ചാമ്പ്യൻമാരായിരുന്നു. എ എഫ് സി അമ്പലവയലാണ് ഇത്തവണത്തെ സൂപ്പർ ഡിവിഷൻ റണ്ണേഴ്സ് അപ്. സമാപന യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി ജെ ഐസക്ക് നിർവ്വഹിച്ചു.

ഐ എസ് എൽ താരം എമിൽ ബെന്നി, മുൻ ഐ എസ് എൽ താരം സുശാന്ത് മാത്യു എന്നിവർ മുഖ്യാഥികളായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് അദ്ധ്യക്ഷനായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് സ്വാഗതവും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ സജീവ് കെ ആർ നന്ദിയും പറഞ്ഞു.

ഷമീം ബക്കർ, പി കെ ഷാജി, സലീം കടവൻ, വി സിറാജ്, അബ്ദുൽ ലത്തീഫ്, മൻസൂർ അലി, ഡിക്സൻ മുണ്ടേരി, സഫീർ, നാസർ കുരുണിയൻ, സന്തോഷ് കെ എസ്, എം ഫിറോസ് ബാബു, അബിൻ കുമാർ, പ്രേമവാസൻ, പി കെ അയ്യൂബ്, എ ഡി ജോൺ എന്നിവർ സംസാരിച്ചു. സൂപ്പർ ഡിവിഷൻ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രഗൽഭരായ മുൻകാല ഫുട്ബോൾ താരങ്ങളെ അണിനിരത്തി സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. മെമ്മറീസ് ഇലവൻ വയനാടും എവർഗ്രീൻ ഇലവൻ വയനാടും തമ്മിലായിരുന്നു മത്സരം. ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി മത്സരം സമനിലയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209319/wayanad)