---
title: "കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി"
english_title: "For plastic ban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20932/For-plastic-ban"
published_at: "2022-01-15T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2a106f08a8_Picsart_22-01-15_15-54-31-084.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. പാടിയോട്ടുചാൽബസ് സ്റ്റാൻഡിൽ നടന്ന ബോധവൽക്കരണ പൊതുയോഗം കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് സെക്രട്ടറി ടി.വി.കെ മഞ്ജുഷ സ്വാഗതം പറഞ്ഞു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. പാടിയോട്ടുചാൽബസ് സ്റ്റാൻഡിൽ നടന്ന ബോധവൽക്കരണ പൊതുയോഗം കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് സെക്രട്ടറി ടി.വി.കെ മഞ്ജുഷ സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ , ബ്ലോക്ക് പഞ്ചായത്തംഗം കെ ദാമോദരൻ മാസ്റ്റർ, ലിസ്സി ഏലിയാസ്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ സംബന്ധിച്ചു.

വി.ഇ. ഒ വിവേക് നന്ദി പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കേണ്ടതിന്റെ സന്ദേശ പ്രചരണാർത്ഥം ടൗണിൽ വിളംബരഘോഷയാത്ര നടത്തി. വ്യാപാരികളും ഹരിത സേനാ അംഗങ്ങളും ഉൾപ്പെടെയുള്ള ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20932/For-plastic-ban)