---
title: "കേരളത്തില്‍ ഇരുപത് ലോക്‌സഭ സീറ്റുകളും യുഡിഎഫ് നേടുമെന്ന് എം.കെ. രാഘവന്‍ എംപി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209321/kannur"
published_at: "2024-06-02T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c2f677fa11_IMG-20240602-WA0032.jpg"
keywords: []
---

# കേരളത്തില്‍ ഇരുപത് ലോക്‌സഭ സീറ്റുകളും യുഡിഎഫ് നേടുമെന്ന് എം.കെ. രാഘവന്‍ എംപി

> **Lead Summary:**  **ചെറുപുഴ**: കേരളത്തില്‍ ഇരുപത് ലോക്‌സഭ സീറ്റുകളും യുഡിഎഫ് നേടുമെന്ന് എം.കെ. രാഘവന്‍ എംപി. സിപിഎം പ്രവര്‍ത്തകര്‍ പോലും യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ചെറുപുഴയില്‍ കെ. കുഞ്ഞികൃഷ്ണന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.കെ. രാഘവന്‍.

## Article Content

 **ചെറുപുഴ**: കേരളത്തില്‍ ഇരുപത് ലോക്‌സഭ സീറ്റുകളും യുഡിഎഫ് നേടുമെന്ന് എം.കെ. രാഘവന്‍ എംപി. സിപിഎം പ്രവര്‍ത്തകര്‍ പോലും യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ചെറുപുഴയില്‍ കെ. കുഞ്ഞികൃഷ്ണന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.കെ. രാഘവന്‍.

കേന്ദ്രത്തില്‍ 2004ല്‍ വാജ്‌പേയി സര്‍ക്കാരിനുണ്ടായ പതനം ഈ തെരഞ്ഞെടുപ്പില്‍ മോദിക്കും സംഭവിക്കുമെന്നും എം.കെ. രാഘവന്‍ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, നേതാക്കളായ വി. കൃഷ്ണന്‍മാസ്റ്റര്‍, ആലയില്‍ ബാലകൃഷ്ണന്‍, കെ.കെ. സുരേഷ്‌കുമാര്‍, തങ്കച്ചന്‍ കാവാലം, ടി.വി. കുഞ്ഞമ്പുനായര്‍, എം. ഉമ്മര്‍, കെ.കെ. ഫല്‍ഗുനന്‍, തോമസ് കൈപ്പനാനിയില്‍, ബിജു പയ്യാടക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209321/kannur)