---
title: "മഴക്കാലം മുന്നൊരുക്കം അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 251 ക്യാമ്പുകള്‍:  കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Control room"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209348/control-room"
published_at: "2024-06-02T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c45c71db05_Team-of-Professional-Computer-Data-Science-Engineers-Work-on-Desktops-with-Screens-Showing-Charts-Graphs-Infographics-Technical-Neural-Data-and-Statistics-Low-Key-Control-and-Monitoring-Room.jpg"
keywords: []
---

# മഴക്കാലം മുന്നൊരുക്കം അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 251 ക്യാമ്പുകള്‍:  കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **വയനാട്** : ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ കണ്ടെത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

## Article Content

**വയനാട്** : ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ കണ്ടെത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിന് മുന്നോടിയായി ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, താലൂക്ക്തല കണ്‍ട്രോള്‍ റൂം സജീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 30330 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 214 ദുരന്ത മേഖല പ്രദേശങ്ങള്‍ കണ്ടെത്തി.

അടിയന്തര ഘട്ടങ്ങളില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നും 8824 കുടുംബങ്ങളുടെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായും സന്നദ്ധ സംഘടനകളുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കുകയും ചെയ്തു . *ജില്ലാ-താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു* ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോണ്‍ റൂം നമ്പറുകള്‍ ജില്ലാ അടിയന്തര കാര്യനിര്‍ഹണന കേന്ദ്രം -1077 (ടോള്‍ ഫ്രീ), 04936-204151, 9562804151, 8078409770, സുല്‍ത്താന്‍ ബത്തേരി താലൂക്ക് -220296, 223355, 6238461385, മാനന്തവാടി താലൂക്ക് -04935- 240231, 241111, 9446637748 വൈത്തിരി താലൂക്ക് - 8590842965, 9447097705

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209348/control-room)