---
title: "മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം':  കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു "
english_title: "Conversations were organized with the children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20937/Conversations-were-organized-with-the-children"
published_at: "2022-01-15T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2a52448c72_Picsart_22-01-15_16-12-07-921.jpg"
keywords: []
---

# മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം':  കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു 

> **Lead Summary:** സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി സഹകരിച്ച് കലക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയിൽ ' മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' എന്ന പേരിൽ കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു.

## Article Content

സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി സഹകരിച്ച് കലക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയിൽ ' മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' എന്ന പേരിൽ കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു.

ശനിയാഴ്ച്ച നടന്ന സംവാദം സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ മാനസിക, ശാരീരികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബാലാവകാശ കമ്മീഷൻ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ബൃഹത് പദ്ധതികൾക്കാണ് ഇന്നിവിടെ കണ്ണൂരിൽ തുടക്കമാവുന്നതെന്ന് അദേഹം പറഞ്ഞു.നമ്മുടെ ഇഷ്ട്ടങ്ങൾ കുട്ടികളിൽ കുത്തിനിറക്കുകയാണ്.

നമ്മുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഉപകരണങ്ങളല്ല കുട്ടികൾ എന്ന് രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും മനോജ് കുമാർ പറഞ്ഞു. മജിഷ്യൻ മുതുകാട് കുട്ടികളുമായി സംവദിച്ചു. പളളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, ടി പ്രകാശൻ, മനോജ് കുമാർ പഴശ്ശി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20937/Conversations-were-organized-with-the-children)