---
title: "വാർഷീക പൊതുയോഗവും,എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കലും"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209372/elapeedika"
published_at: "2024-06-02T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c667e581bc_IMG-20240602-WA0055.jpg"
keywords: []
---

# വാർഷീക പൊതുയോഗവും,എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കലും

> **Lead Summary:** **ഏലപ്പീടിക** : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുകയും, വായനശാലയുടെ വാർഷിക പൊതുയോഗവും നടത്തി.

## Article Content

**ഏലപ്പീടിക** : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുകയും, വായനശാലയുടെ വാർഷിക പൊതുയോഗവും നടത്തി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, ജിബിൻ വർഗ്ഗീസ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. വാർഷീക പൊതുയോഗത്തിൽ വായനശാലയുടെ ബൈലോ ഭേതഗതി ചെയ്ത് ഭരണസമിതി അംഗങ്ങളുടെ എണ്ണം പതിനാലായി വർദ്ധിപ്പിച്ചു.

വാർഷിക പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും പൊതുയോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചു. ജോമിലി ഷിജു, ജോൽസന ദേവസ്യ,മന്യ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209372/elapeedika)