---
title: "മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തി"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209450/malappuram"
published_at: "2024-06-03T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d27070248a_IMG-20240603-WA0004.jpg"
keywords: []
---

# മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തി

> **Lead Summary:**  **മലപ്പുറം**;ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബംഗങ്ങള്‍ക്കും കെ ജി എം ഒ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തി.

## Article Content

 **മലപ്പുറം**;ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബംഗങ്ങള്‍ക്കും കെ ജി എം ഒ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തി.

അസോസിയേഷന്‍ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ എം മുരളീധരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ പി എം ജലാല്‍ അധ്യക്ഷത വഹിച്ചു.കെ ജി എം ഒ എ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 250 ലേറെ പേര്‍ മഞ്ഞപ്പിത്തത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. ജില്ലയില്‍ മഞ്ഞപ്പിത്തരോഗം പടരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന് ജില്ലാ സെക്രട്ടറി ഡോ കെ എം ജാനിഫ് , ഡോ ഫുഹാദ് കോയിസ്സെന്‍, ഡോ സി പി സഹീര്‍,ഡോ ദീപക് വ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.മഞ്ഞപ്പിത്തത്തിനെതിരെ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചത്. പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ലാത്തതും സുരക്ഷിതവുമായ ലൈവ് വാക്‌സിനാണ് ക്യാമ്പില്‍ നല്‍കിയത്.30 വര്‍ഷത്തേക്ക് മഞ്ഞപ്പിത്തരോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് നല്‍കപ്പെടുന്ന വാക്‌സിന്റെ പ്രത്യേകത. ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയും ഇല്ല. ്മുന്‍ വര്‍ഷങ്ങളേക്കാള്‍ മഞപ്പിത്തരോഗവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും മരണനിരക്കും കൂടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭരവുമായി മുന്നോട്ടുവരാന്‍ പ്രേരണയായത്.പ്രായം കുറഞ്ഞവരില്‍പോലും മരണനിരക്ക് കൂടി വരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത് .മഞ്ഞപ്പിത്തരോഗവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും സംസ്ഥാനത്തും പ്രത്യേകിച്ച് ജില്ലയിലും ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്നത്തെ സഹാചര്യത്തില്‍ പൊതുജനങ്ങള്‍ക്കും മറ്റു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഇതുമായി ബന്ധപ്പെട്ട ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കെ ജി എംഒ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209450/malappuram)