---
title: "വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209451/wayanad"
published_at: "2024-06-03T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d296d69396_IMG-20240603-WA0006.jpg"
keywords: []
---

# വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി

> **Lead Summary:**  **വയനാട്**: ലോക് സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന സെൻ്റ് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ വെങ്കിടേശ്വരലു എത്തി ഒരുക്കങ്ങൾ വിലയിരുത്തി.

## Article Content

 **വയനാട്**: ലോക് സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന സെൻ്റ് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ വെങ്കിടേശ്വരലു എത്തി ഒരുക്കങ്ങൾ വിലയിരുത്തി.

ജില്ലാ കളക്ടർ ഡോ.രേണു രാജ്  തയ്യാറെടുപ്പുകൾ വിശദീകരിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമും വോട്ടെണ്ണൽ കേന്ദ്രവുമായ ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ കഴിഞ്ഞ ദിവസം കലക്ടർ സന്ദര്‍ശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വയനാട് ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുഗമമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ പറഞ്ഞു. വോട്ടെണ്ണുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥർക്കും സൂക്ഷ്മ നിരീക്ഷകർക്കുള്ള അന്തിമ പരിശീലനം ഇന്ന് (ജൂൺ 3 ) കളക്ട്രേറ്റിൽ നടക്കും.

എ.ആർ.ഒ ബിന്ദു എസ്. ഒ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു . പി, ഡെപ്യൂട്ടി തഹസിൽദാർമാരായ രതീഷ് എൻ.സി. നിസാമുദ്ധീൻ എ, ജയൻ എസ് , ജൂനിയർ സുപ്രണ്ട് രാധാകൃഷ്ണൻ പി, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209451/wayanad)