---
title: "പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് കൊളക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Flash mob organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20950/Flash-mob-organized"
published_at: "2022-01-15T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2b47bc9472_Picsart_22-01-15_17-17-41-476.jpg"
keywords: []
---

# പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് കൊളക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** കൊളക്കാട്: പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൊളക്കാട് ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോണി തോമസ് പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു.

## Article Content

കൊളക്കാട്: പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൊളക്കാട് ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോണി തോമസ് പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കൊളക്കാട് പ്രൈമറി ഹെൽത്ത്‌ സെന്റർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ അഗസ്റ്റിൻ ഇ. ജെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സെബി എം സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ സാജൻ വട്ടമറ്റത്തിൽ,എൻ എസ് എസ് വോളണ്ടിയർ ലീഡർമാരായ മാസ്റ്റർ പോൾ ക്രിസ്റ്റി ഷാജു, കുമാരി റോസ് മേരി ബെന്നി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20950/Flash-mob-organized)