---
title: "അനുമോദന സദസ്സ് നടത്തി"
english_title: "Naduvanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209549/naduvanad"
published_at: "2024-06-03T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d77724912f_IMG-20240603-WA0027.jpg"
keywords: []
---

# അനുമോദന സദസ്സ് നടത്തി

> **Lead Summary:**  **നടുവനാട്**: എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റിയും ഇരിട്ടി നഗരസഭ 22-ാം വാര്‍ഡ് വികസനസമിതിയും സംയുക്തമായി എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി. +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, കരിയര്‍ ഗൈഡന്‍സ് ക്ലാസും, ഹജ്ജിന് പോകുന്നവര്‍ക്കുളള യാത്രയയപ്പ് സംഗമവും നടത്തി.

## Article Content

 **നടുവനാട്**: എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റിയും ഇരിട്ടി നഗരസഭ 22-ാം വാര്‍ഡ് വികസനസമിതിയും സംയുക്തമായി എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി. +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, കരിയര്‍ ഗൈഡന്‍സ് ക്ലാസും, ഹജ്ജിന് പോകുന്നവര്‍ക്കുളള യാത്രയയപ്പ് സംഗമവും നടത്തി.

നടുവനാട് എല്‍.പി സ്കൂളില്‍ നടന്ന പരിപാടി എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് യൂനുസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ പി.വി ശുഹൈബ് വിദ്യാര്‍ത്ഥികള്‍ക്കുളള കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

വാര്‍ഡ് കണ്‍വീനര്‍ എം.കെ അബ്ദുല്‍ സത്താര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്‍റ് പി.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. ഫൈസല്‍ മുഖ്യ അഥിതിയായി. വാര്‍ഡ് കൗണ്‍സിലര്‍ പി. സീനത്ത് ഹജ്ജിന് പോകുന്നവരെ ആദരിച്ചു. എല്‍എസ്എസ്, എസ്എസ്എല്‍സി, +2 പരീക്ഷയില്‍ വിജയച്ച നൂറോളം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ അനുമോദിച്ചു.

എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം റഫീഖ് കീച്ചേരി, നടുവനാട് മഹല്ല് പ്രസിഡന്‍റ് ലത്തീഫ് ഹാജി, നടുവനാട് എല്‍.പി സ്കൂള്‍ പ്രധാന അധ്യാപിക ലത ടീച്ചര്‍, പിടിഎ പ്രസിഡന്‍റ് ബിജു വിജയന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209549/naduvanad)