---
title: "പ്രവേശനോത്സവം നടത്തി "
english_title: "Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209599/kattikulam"
published_at: "2024-06-03T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dab8632e00_IMG-20240603-WA0033.jpg"
keywords: []
---

# പ്രവേശനോത്സവം നടത്തി 

> **Lead Summary:** കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പിടിഎ പ്രസിഡണ്ടായ കെ സിജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ പ്രവേശനോത്സവച്ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനകർമം നിർവഹിച്ചു.

## Article Content

കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പിടിഎ പ്രസിഡണ്ടായ കെ സിജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ പ്രവേശനോത്സവച്ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനകർമം നിർവഹിച്ചു.

പ്രിൻസിപ്പാൾ ഇൻചാർജ് കെ എ സാബു സർ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അക്ഷരദീപം തെളിയിച്ചു നൽകി. എസ് എം സി ചെയർമാൻ ടി സന്തോഷ് കുമാർ പാഠപുസ്തകം ഉൾപ്പെടെയുള്ള പഠന കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച സ്കൂൾ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ കാട്ടിക്കുളം കേരള ഗ്രാമീൺ ബാങ്ക് മാനേജർ  സി ജെ സണ്ണിയെ ആദരിച്ചു.

മുൻ എച്ച് എം  ബീന വർഗീസ്, സ്റ്റാഫ് സെക്രട്ടറി കെ കെ ഷാജു എന്നിവർ ആശംസകളർപ്പിക്കുകയും സീനിയർ അധ്യാപിക രശ്മി വി എസ് നന്ദി അർപ്പിക്കുകയും ചെയ്തു. സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നവീകരിച്ച സ്കൂൾഹാളിലാണ് പരിപാടികൾ നടന്നത്.

സർക്കാർ കിഫ്ബി 3 കോടി ഫണ്ട് ഉപയോഗിച്ച് നിർമിച്ച് ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ച ഹൈസ്കൂൾ കെട്ടിടത്തിലെ വിദ്യാർഥികൾക്ക് ഇന്നത്തെ പ്രവേശനോത്സവം ഇരട്ടി മധുരമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209599/kattikulam)