---
title: "ഇരിട്ടിയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണു: അംഗൻവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "House Wall Collapses In Iritty: Anganwadi Children Escape"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209612/house-wall-collapses-in-iritty-anganwadi-children-escape"
published_at: "2024-06-03T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dbb2327962_aa.jpg"
keywords: []
---

# ഇരിട്ടിയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണു: അംഗൻവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:**  ഇരിട്ടി : സ്വകാര്യ വ്യക്തിയുടെ വീട്ടു മതിൽ ഇടിഞ്ഞ് അംഗൻവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരിട്ടി നഗരസഭ 19ാം വാർഡി ലെ ഉളിയിൽ അംഗൻവാടി കെട്ടിടത്തോട് ചേർന്ന മതിലാണ് ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയുണ്ടായ കനത്ത മഴയിൽ തകർന്നത്. ചെങ്കൽ മുഴുവൻ അംഗൻവാടി വരാന്തയിലാണ്. ഈ സമയം കുട്ടികളിൽ ചിലർ പ്രാഥമികാവശ്യം നിർവ്വഹിക്കാനായി തകർന്ന ഭാഗത്തെ ബാത്ത്റൂമിലേക്ക് പോയിരുന്നു. മതിൽ തകരുന്ന ശബ്ദം കേട്ടയുടൻ ടീച്ചറും ഹെൽപ്പറും ഒച്ച വെച്ചതോടെ കുട്ടികൾ ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

 ഇരിട്ടി : സ്വകാര്യ വ്യക്തിയുടെ വീട്ടു മതിൽ ഇടിഞ്ഞ് അംഗൻവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരിട്ടി നഗരസഭ 19ാം വാർഡി ലെ ഉളിയിൽ അംഗൻവാടി കെട്ടിടത്തോട് ചേർന്ന മതിലാണ് ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയുണ്ടായ കനത്ത മഴയിൽ തകർന്നത്. ചെങ്കൽ മുഴുവൻ അംഗൻവാടി വരാന്തയിലാണ്. ഈ സമയം കുട്ടികളിൽ ചിലർ പ്രാഥമികാവശ്യം നിർവ്വഹിക്കാനായി തകർന്ന ഭാഗത്തെ ബാത്ത്റൂമിലേക്ക് പോയിരുന്നു. മതിൽ തകരുന്ന ശബ്ദം കേട്ടയുടൻ ടീച്ചറും ഹെൽപ്പറും ഒച്ച വെച്ചതോടെ കുട്ടികൾ ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അംഗൻവാടി കുട്ടികൾ കൈ കഴുകാൻ ഉപയോഗിക്കുന്ന വാഷ്ബേസിനും പൈപുകളും പൂർണ്ണമായും തകർന്നു. കെട്ടിടത്തിൻ്റെകോൺക്രീറ്റ് തൂണിനും ബലക്ഷയമുണ്ടായിട്ടുണ്ട്. കെട്ടിട വരാന്ത മുഴുവൻ ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209612/house-wall-collapses-in-iritty-anganwadi-children-escape)