---
title: "മലയോര ഹൈവേയിൽ ചേന്തോട് പാലത്തിന്റെ സമാന്തര റോഡിൽ വെള്ളം കയറി ഗതാഗതം തടയപ്പെട്ടു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209622/iritty"
published_at: "2024-06-03T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc4e876bbf_IMG-20240603-WA0043.jpg"
keywords: []
---

# മലയോര ഹൈവേയിൽ ചേന്തോട് പാലത്തിന്റെ സമാന്തര റോഡിൽ വെള്ളം കയറി ഗതാഗതം തടയപ്പെട്ടു

> **Lead Summary:**  **ഇരിട്ടി** : മലയോര ഹൈവേയിൽ പാലപ്പുഴ ചേന്തോട് പാലത്തിന്റെ സമാന്തര റോഡിൽ വെള്ളം കയറി ഗതാഗതം തടയപ്പെട്ടു . മലയോര ഹൈ വേ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ സമാന്തര റോഡിലാണ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത് .

## Article Content

 **ഇരിട്ടി** : മലയോര ഹൈവേയിൽ പാലപ്പുഴ ചേന്തോട് പാലത്തിന്റെ സമാന്തര റോഡിൽ വെള്ളം കയറി ഗതാഗതം തടയപ്പെട്ടു . മലയോര ഹൈ വേ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ സമാന്തര റോഡിലാണ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത് .

നിർമ്മാണം ആരംഭിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും പാലത്തിന്റെ പണി ഇഴഞ്ഞുനീങ്ങിയതാണ് നിലവിലെപ്രശ്നത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു . ഇതോടെ ഇരിട്ടി മണത്തണ ഭാഗത്തേക്ക് മലയോര ഹൈവേയിലൂടെ ഉള്ള യാത്ര തടസപ്പെട്ടു . മഴ കനക്കുന്നതോടെ ഇതുവഴിയുള്ള യാത്ര പൂർണ്ണമായും തടസപ്പെടുമെന്നും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണെന്നും പ്രദേശവാസികൾ ആരോപിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209622/iritty)