---
title: "കനത്ത മഴ; ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  വീണ്ടും വെള്ളം കയറി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209651/iritty"
published_at: "2024-06-03T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665de2c0aec94_IMG-20240603-WA0044.jpg"
keywords: []
---

# കനത്ത മഴ; ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  വീണ്ടും വെള്ളം കയറി

> **Lead Summary:** **ഇരിട്ടി:** കനത്ത മഴയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. കല്ലും മണ്ണും ചെളിയും നിറഞ്ഞ് ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി മുക്കിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയത്.

## Article Content

**ഇരിട്ടി:** കനത്ത മഴയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. കല്ലും മണ്ണും ചെളിയും നിറഞ്ഞ് ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി മുക്കിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയത്.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ കല്ലും മണ്ണും നീക്കി . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളിലേക്കും വെളളം കയറി. ഓഫീസിന്റെ ഗ്രൗണ്ട് ഫ്‌ളോറാണ് വെള്ളത്തിനടിയിലായത്. ഓഫീസ് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. വോട്ടെണ്ണൽ ഡ്യൂട്ടിക്ക്  പോകേണ്ടിയിരുന്ന വാഹനവും വെള്ളത്തിൽ കുടുങ്ങി.  കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ ചെളി വെള്ളം കയറി. കഴിഞ്ഞവർഷവും ഇത്തരത്തിൽ ചെളിയും മണ്ണും കല്ലും ഒഴുകിയെത്തി ഗതാഗതം  തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209651/iritty)