---
title: "കോളിത്തട്ട് ഗവ എ ൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Kolithattu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209678/kolithattu"
published_at: "2024-06-04T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e54462e430_IMG-20240604-WA0003.jpg"
keywords: []
---

# കോളിത്തട്ട് ഗവ എ ൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:**  **ശാന്തിഗിരി** :കോളിത്തട്ട് ഗവണ്മെന്റ് ഏൽപ്പി സ്കൂളിൽ പ്രവേശനോത്സവവവും എൽ എസ് എസ് വിജയി അനുമോദനവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു.

## Article Content

 **ശാന്തിഗിരി** :കോളിത്തട്ട് ഗവണ്മെന്റ് ഏൽപ്പി സ്കൂളിൽ പ്രവേശനോത്സവവവും എൽ എസ് എസ് വിജയി അനുമോദനവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  സജീവൻ പാലുമ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു. എൽ എസ് എസ് വിജയി കുമാരി ഏയ്‌ജൽ സോജൻ നെ അനുമോദിച്ചു.

ഹെഡ്മിസ്ട്രെസ്  ലിസി പി എ, ശാന്തിഗിരി സെന്റ് സെബാസ്റ്യൻ ചർച്ച് വികാരി  സന്തോഷ്‌ ഒറവാറന്തറ, വികസന സമിതി ചെയർമാൻ  ജോർജ് കുപ്പക്കാട്ട്, മദർ പിടി എ പ്രസിഡന്റ് സൗമ്യ ബിനു, എസ്എം സി ചെയർമാൻ  സിജു മുഞ്ഞനാട്ട്, വികസന സമിതി അംഗം  ബേബി കാക്കനാട്ട്,  കൺവീനർ  സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികൾക്ക് സമ്മാന വിതരണവും മധുര വിതരണവും നടത്തി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209678/kolithattu)