---
title: "മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവവും അനുമോദന സദസും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209680/iritty"
published_at: "2024-06-04T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e55a3de314_IMG-20240604-WA0004.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവവും അനുമോദന സദസും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നവാഗതർക്കുള്ള വരവേൽപ്പും അക്ഷരത്തെളിച്ചവും എൽ എസ് എസ് ജേതാക്കൾക്കും ,പൂർവവിദ്യാർത്ഥി പ്രതിഭകൾക്കുള്ള അനുമോദന സദസും നടന്നു.

## Article Content

**ഇരിട്ടി** : മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നവാഗതർക്കുള്ള വരവേൽപ്പും അക്ഷരത്തെളിച്ചവും എൽ എസ് എസ് ജേതാക്കൾക്കും ,പൂർവവിദ്യാർത്ഥി പ്രതിഭകൾക്കുള്ള അനുമോദന സദസും നടന്നു.

പ്രവേശനോത്സവം പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് ഉദ്ഘാടനം ചെയ്തു, പി ടി എ പ്രസിഡണ്ട്. സി രൂപേഷ് അധ്യക്ഷത വഹിച്ചു. നേപ്പാളിൽ വെച്ച് നടന്ന ഏഷ്യാ തല സോഫ്റ്റ് ബേസ് ബോൾ സീനിയർ ചാമ്പ്യൻ ഷിപ്പിൽ ജേതാവായ ഇന്ത്യൻ ടീം അംഗം പൂർവവിദ്യാർത്ഥിനി അനശ്വര രാജേഷിനെ സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ അനുമോദിച്ചു.

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർത്ഥിനി അശ്വതി പി പി യെ ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് അനുമോദിച്ചു. മാടത്തിയിൽ എൽ പി സ്കൂളിൽ നിന്നും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ധ്യാൻ വി ആനന്ദ് ,ആത്മജ് എം സുനിൽ , ഹാസിക്ക് ജവാദ് , മുഹമ്മദ് റൈഹാൻ ബി.കെ എന്നിവരെ അനുമോദിച്ചു.

പ്രധാന അധ്യാപിക കെ.കെ ചിന്താമണി അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് വിൻസി വർഗ്ഗീസ് നേതൃത്വം നൽകി, സ്റ്റാഫ് സെക്രട്ടറി കെ ഷൗക്കത്തലി ,മദർ പിടിഎ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , രേഷ്ന പി.കെ , അമിത് ചന്ദ്ര, അഞ്ജന വി വി , ബിജില കെ , അർച്ചന , ഷഫീന പി , രാധിക സംസാരിച്ചു. പായം പഞ്ചായത്ത് നവാഗതർക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ പി.ടി എ ഭാരവാഹികളായ സി.രൂപേഷ് , പി നൗഫൽ , അർച്ചന ദ്വിഭാഷ് വിതരണം ചെയ്തു. തുടർന്ന് പായസ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209680/iritty)