---
title: "ഇരിട്ടി ഉപജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടന്നു. "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209681/iritty"
published_at: "2024-06-04T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e56da7bb42_Screenshot_20240604-051836_WhatsAppBusiness.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടന്നു. 

> **Lead Summary:** **പേരാവൂർ** : ഇരിട്ടി സബ്ജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : ഇരിട്ടി സബ്ജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഫാ മാത്യു തെക്കേമുറി മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ എം, മധുര വിതരണ ഉദ്ഘാടനം ഡയറ്റ് സീനിയർ ലക്ചറർ എസ്.കെ. ജയദേവൻ, സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻപ്രകാശനം ഇരിട്ടി ബിപിസി തുളസീധരൻ ടി എം എന്നിവർ നിർവ്വഹിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, കെ വി, നൂറുദ്ദീൻ മുള്ളേരിക്കൽ, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, മദർ പി.ടി.എ പ്രസിഡൻ്റ് ഗ്ലോറി റോബിൻ, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ കിരീടവും ഫോട്ടോ പതിച്ച പ്ലക്കാഡുകളും നൽകി ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ സ്വീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് ആലപിച്ച പ്രവേശനോത്സവ ഗാനം ശ്രദ്ധേയമായി.

പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കുട്ടികൾ കാർട്ടൂൺ ഡാൻസ് അവതരിപ്പിച്ചു. മറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209681/iritty)