---
title: "എം. ജി. എം പ്രവേശനോത്സവം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209683/kelakam"
published_at: "2024-06-04T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e59ba3a8e0_IMG-20240603-WA0045.jpg"
keywords: []
---

# എം. ജി. എം പ്രവേശനോത്സവം

> **Lead Summary:**  **കേളകം**: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സാജു വർഗീസ് അധ്യക്ഷനായ ചടങ്ങിൽ സുൽത്താൻബത്തേരി ഭദ്രാസനാദിപൻ, ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

## Article Content

 **കേളകം**: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സാജു വർഗീസ് അധ്യക്ഷനായ ചടങ്ങിൽ സുൽത്താൻബത്തേരി ഭദ്രാസനാദിപൻ, ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങിൽ കഴിഞ്ഞവർഷം സിബിഎസ്ഇ ബോർഡ് എക്സാം പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. എൽദോ എ.കെ, വാർഡ് മെമ്പർ അഡ്വ. ബിജു പൊരുമത്തറ, പിടിഎ പ്രസിഡൻറ്  പ്രവീൺ ജോൺ, സ്കൂൾ പ്രിൻസിപ്പൾ ടി.വി ജോണി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209683/kelakam)