---
title: "കേരളത്തിൽ യുഡിഎഫ് തരംഗം; തൃശ്ശൂരെടുത്ത് സുരേഷ് ഗോപി "
english_title: "UDF wave in Kerala; Suresh Gopi from Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209776/udf-wave-in-kerala-suresh-gopi-from-thrissur"
published_at: "2024-06-04T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ea73015a9a_Suresh-Gopi.jpg"
keywords: []
---

# കേരളത്തിൽ യുഡിഎഫ് തരംഗം; തൃശ്ശൂരെടുത്ത് സുരേഷ് ഗോപി 

> **Lead Summary:** തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് ഏറെ മുന്നിൽ. ആലത്തൂർ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയുന്നത്. തൃശ്ശൂരിലും തിരുവനന്തപുരത്തും ബി ജെ പി മുന്നിലാണ്. ഇതിൽ തൃശ്ശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ച നിലയിലാണ്. കേരളത്തിൽ ഇക്കുറിയെങ്കിലും താമര വിരിയുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കിയിരുന്നത്. തൃശ്ശൂരിൽ താമര വിരിയുമെന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫിനു 17 വരെ സീറ്റ് ലഭിക്കാം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളാണ് നേടിയത്.

## Article Content

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് ഏറെ മുന്നിൽ. ആലത്തൂർ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയുന്നത്. തൃശ്ശൂരിലും തിരുവനന്തപുരത്തും ബി ജെ പി മുന്നിലാണ്. ഇതിൽ തൃശ്ശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ച നിലയിലാണ്. കേരളത്തിൽ ഇക്കുറിയെങ്കിലും താമര വിരിയുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കിയിരുന്നത്. തൃശ്ശൂരിൽ താമര വിരിയുമെന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫിനു 17 വരെ സീറ്റ് ലഭിക്കാം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളാണ് നേടിയത്.

സിപിഎമ്മിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണയും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാൻ കഴിഞ്ഞിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209776/udf-wave-in-kerala-suresh-gopi-from-thrissur)