---
title: "കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂ‌ളിൽ പ്രവേശനോത്സവം നടത്തി"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209813/kolakkad"
published_at: "2024-06-04T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ec71c471b3_IMG-20240604-WA0038.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂ‌ളിൽ പ്രവേശനോത്സവം നടത്തി

> **Lead Summary:** **കൊളക്കാട്** : കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂ‌ളിൽ പ്രവേശനോത്സവം നടത്തി. പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്‌തു. പി ടി എ പ്രസിഡന്റ് ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് സ്‌കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട്** : കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂ‌ളിൽ പ്രവേശനോത്സവം നടത്തി. പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്‌തു. പി ടി എ പ്രസിഡന്റ് ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് സ്‌കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ  സോളി തോമസ്, ഹെഡ്‌മാസ്റ്റർ  മാത്യൂ എൻ വി, സ്റ്റാഫ് സെക്രട്ടറി റിഗോ തോമസ് എന്നിവർ സംസാരിച്ചു. പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് മലയാളം അധ്യാപിക  സി. ഷിബി പിജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209813/kolakkad)