---
title: "രാഹുല്‍ ഗാന്ധിയുടെ തിളക്കമാര്‍ന്ന വിജയം: യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി"
english_title: "Rahulgandhiswon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209865/rahulgandhiswon"
published_at: "2024-06-04T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f1b8dcba00_1000000970.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിയുടെ തിളക്കമാര്‍ന്ന വിജയം: യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** **കല്‍പ്പറ്റ : **രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് യു.ഡി.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.

## Article Content

**കല്‍പ്പറ്റ : **രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് യു.ഡി.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.

രാഹുല്‍ഗാന്ധിക്കെതിരായി ബി ജെ പി യും ഇടതുപക്ഷവും നടത്തിയ എല്ലാ നുണ പ്രചാരണങ്ങളെയും അതിജീവിച്ച് രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരെയും നേതാക്കളെയും വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനവിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യു.ഡി.എഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

യോഗത്തില്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎല്‍എ, കെ കെ അഹമ്മദാജി, എന്‍ഡി അപ്പച്ചന്‍, പി.പി ആലി, റസാഖ് കല്‍പ്പറ്റ, അഡ്വക്കറ്റ് ടി ജെ ഐസക്,സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, ഹാരിസ് കണ്ടിയന്‍, സി മൊയ്തീന്‍കുട്ടി, ഒ വി അപ്പച്ചന്‍, പി കെ അബ്ദുറഹിമാന്‍, സി ജയപ്രസാദ്, എംപി നവാസ്, ജി വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ, ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209865/rahulgandhiswon)