---
title: "വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209868/iritty"
published_at: "2024-06-04T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f25f934c47_Screenshot_20240604-200229_Samsung_Internet.jpg"
keywords: []
---

# വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **ഇരിട്ടി**: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

## Article Content

**ഇരിട്ടി**: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ കീഴൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. പെടയംങ്കോട് വെൽഡിങ് ഷോപ്പ് നടത്തിവരികയാണ് റോമി. പരേതനായ പൈലി - മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ടെറ്റി. മക്കൾ: റൂഡി, റഡോൺ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209868/iritty)