---
title: "ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209912/applynow"
published_at: "2024-06-05T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fcd3754b87_images.png"
keywords: []
---

# ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കൃത്യമായി അംശദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം പത്താംതരം (എസ് എസ് എല്‍ സി, സി ബി എസ് സി, ഐ സി എസ് സി) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

## Article Content

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കൃത്യമായി അംശദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം പത്താംതരം (എസ് എസ് എല്‍ സി, സി ബി എസ് സി, ഐ സി എസ് സി) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഇതുവരെ അടച്ച അംശദായ രസീതികള്‍, ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെപകര്‍പ്പുകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (ക്ഷേമനിധി അംഗത്തിന്റെ പേരില്‍ മാത്രമുള്ളത്) എന്നിവ സഹിതം ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍: 0497 2970272. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209912/applynow)