---
title: "പരിസ്ഥിതി ദിനാചരണവും, ശുചീകരണവും നടത്തി"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210003/elapeedika"
published_at: "2024-06-05T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66601e32c5ba0_IMG-20240605-WA0031.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണവും, ശുചീകരണവും നടത്തി

> **Lead Summary:** **ഏലപ്പീടിക: **ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം, ഏലപ്പീടിക വന സംരക്ഷണ സമിതി, ഏലപ്പീടിക ഹെൽത്ത് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും, ശുചീകരണവും നടത്തി.

## Article Content

**ഏലപ്പീടിക: **ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം, ഏലപ്പീടിക വന സംരക്ഷണ സമിതി, ഏലപ്പീടിക ഹെൽത്ത് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും, ശുചീകരണവും നടത്തി.

ഇരുപത്തി ഒൻപതാം മൈൽ വെള്ളച്ചാട്ടവും, പരിസരവും ശുചീകരിച്ച് കൊണ്ടാണ് പരിസ്ഥിതി ദിനാചരണം ആഘോഷിച്ചത്. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർനെരോത്ത് പരിപാടി ഉൽഘാടനം ചെയ്തു.

കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജയ കൃഷ്ണൻ പി.വി. വിശിഷ്ടാതിഥിയായിരുന്നു. ഏലപ്പീടിക വന സംരക്ഷണ സമിതി സെക്രട്ടറിഷിജിൻ.കെ.വി, കണിച്ചാർ ഗ്രാമപഞ്ചായത്ത് സി ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, അലോമ പേര്യ അംഗങ്ങളായ ആൽവിഷ്, ജോതിഷ്,വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.കമ്മിറ്റി അംഗങ്ങളായ സിജി സുരേഷ്, ജിബിൻ വർഗ്ഗീസ്, ലൈബ്രേറിയൻ ജോമിനിഷിജു, അമൽ മാവേലി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210003/elapeedika)