---
title: "ലോക പരിസ്ഥിതി ദിനം : വൃക്ഷതൈകൾ നട്ട്  ഡിവൈഎഫ്ഐ"
english_title: "Environmentalday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210006/environmentalday"
published_at: "2024-06-05T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602013269c6_1000001220.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനം : വൃക്ഷതൈകൾ നട്ട്  ഡിവൈഎഫ്ഐ

> **Lead Summary:**  **കൽപ്പറ്റ: ** ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനം സംഘടിപ്പിച്ചു. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

 **കൽപ്പറ്റ: ** ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനം സംഘടിപ്പിച്ചു. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ' ഹരിത ഭാവിയിലേക്കുള്ള യാത്ര' എന്ന മുദ്രാവാക്യം ഉയർത്തി റോഡരികിൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുന്ന പ്രവർത്തനവും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം അമ്പലവയൽ കുപ്പമുടി യൂണിറ്റിൽ റോഡരികിൽ വൃക്ഷത്തൈകൾ നട്ട് ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു.

മീനങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് ജിഷ്ണു ജനാർദ്ദനൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി ടി പി ഋതുശോഭ്, ഷാഹിദ് പി എസ്, എ രാജൻ, ജമാൽ, ഷിഹാദ്, നിബിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210006/environmentalday)