---
title: " പരിസ്ഥിതി ദിനത്തിൽ  വൃക്ഷതൈ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി"
english_title: "Plantdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210022/plantdistribution"
published_at: "2024-06-05T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602d9246481_1000001268.jpg"
keywords: []
---

#  പരിസ്ഥിതി ദിനത്തിൽ  വൃക്ഷതൈ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി

> **Lead Summary:** **കേളകം : **ഓൾ കേരള സോമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി.

## Article Content

**കേളകം : **ഓൾ കേരള സോമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി.

കേളകം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ഉൽഘാടനം നടത്തി.ചടങ്ങിൽ മലയോര മേഖലയിലെ ആദ്യകാല മര വ്യവസായിയും, സോമിൽ ഉടമയുമായ കെ.എസ് ജോൺ (അനിയൻകുഞ്ഞ്) നെ ആദരിച്ചു.

ചടങ്ങിൽ ബെന്നി ചീരംവേലിൽ അദ്യക്ഷത വഹിച്ചു. മാടായി കുഞ്ഞുമുഹമ്മദ് ഹാജി, അബൂട്ടി ശിവപുരം, എം.സി.മാത്യു, ദിലീപ്, ജിതിൻ, ബിജു, പി.വി.എ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചവൃക്ഷതൈ വിതരണം ജില്ലാ ട്രഷറർ കെ.ദിലീപ് ഉൽഘാടനം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210022/plantdistribution)