---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ   പരിസ്ഥിതി ദിനാചരണം നടന്നു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210077/thondiyil"
published_at: "2024-06-05T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666063d771d20_IMG-20240605-WA0059.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ   പരിസ്ഥിതി ദിനാചരണം നടന്നു

> **Lead Summary:** **തൊണ്ടി** : സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ 2024-25 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം നടന്നു. പ്രധാനാധ്യാപകൻ സോജൻ വർഗീസ് ലോകപരിസ്ഥിതിദിന സന്ദേശം നൽകിക്കൊണ്ട് വൃക്ഷതൈ വിതരണോദ്ഘാടനം നിർവഹിച്ചു.

## Article Content

**തൊണ്ടി** : സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ 2024-25 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം നടന്നു. പ്രധാനാധ്യാപകൻ സോജൻ വർഗീസ് ലോകപരിസ്ഥിതിദിന സന്ദേശം നൽകിക്കൊണ്ട് വൃക്ഷതൈ വിതരണോദ്ഘാടനം നിർവഹിച്ചു.

വിഷരഹിത പച്ചക്കറികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ലീഡർ ദർശൻ സുഹാസിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും അവധിക്കാലത്ത് പ്രകൃതി സംരക്ഷണ പരിപാടിയിൽ ഏർപ്പെട്ട കുട്ടികളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആത്മിക പി ജെ, വൈഗലക്ഷ്മി എന്നീ വിദ്യാർത്ഥിനികൾക്ക് പ്രകൃതി മിത്ര പുരസ്കാരം നൽകി.

വിവിധ വിഭാഗങ്ങളിൽ കുട്ടികൾക്കായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിനു ജോസഫ്, എബിൻ ബേബി, ജെസി അബ്രഹാം, ഷീന എൻ.വി, ഡയന ജോസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210077/thondiyil)